Surprise Me!

ഹരിയാനയിൽ വമ്പൻ ട്വിസ്റ്റ്‌, വോട്ട് തേടിയുള്ള BJP നേതാവ് കോൺഗ്രസ്സിൽ

2024-10-04 79 Dailymotion

മുൻ കോൺഗ്രസ് നേതാവായിരു്നന തൻവാർ 2014 മുതൽ 2019 വരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു. സിർസയിൽ നിന്നുള്ള കോൺഗ്രസ് എംപി കൂടിയായിരുന്ന തൻവാർ. 2021 ലാണ് തൻവാർ കോൺഗ്രസ് വിട്ടത്. മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു തീരുമാനം. പിന്നാലെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ആം ആദ്മിയിലേക്ക് ചേക്കേറി. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപായിരുന്നു തൻവാർ ആം ആദ്മി പാർട്ടിയെ ഉപേക്ഷിച്ച് ബി ജെ പിയിലേക്ക് ചേക്കേറിയത്. കോൺഗ്രസുമായി ആം ആദ്മി സഖ്യത്തിലെത്തിയതായിരുന്നു തൻവാറിനെ ചൊടിപ്പിച്ചത്. <br /> <br />#haryana #HaryanaElections2024 #BJP <br /> <br />

Buy Now on CodeCanyon