<p>തൃശൂര്‍: മതിക്കുന്ന് വേല എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ എഴുന്നള്ളിപ്പിന് തൊട്ടു മുൻപ് ആന അനുസരണക്കേട് കാട്ടുകയായിരുന്നു. പരിഭ്രാന്തി സൃഷ്‌ടിച്ച് ആനയെ എലിഫൻ്റ് സ്ക്വാഡും പാപ്പാൻമാരും ചേർന്ന് പെട്ടെന്ന് തന്നെ തളച്ചു. </p><p>രാവിലത്തെ എഴുന്നള്ളിപ്പിന് തിടമ്പേറ്റുന്നതിനാണ് ആനയെ കൊണ്ടുവന്നത്. ഇടഞ്ഞ കൊമ്പൻ നാശനഷ്‌ടങ്ങളൊന്നും വരുത്തിയില്ല. ആനയെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാതെ കൊണ്ടുപോയി. പിന്നീട് നാല് ആനകളെ ഉൾപ്പെടുത്തി എഴുന്നള്ളിപ്പ് നടത്തുകയായിരുന്നു.</p><p>Also Read: പുതിയങ്ങാടി നേർച്ചയ്ക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, 17 പേര്‍ക്ക് പരിക്ക് - ELEPHANT TURNED VIOLENT</a></p>