<p>ചില നാഴികക്കല്ലുകളുണ്ട് ക്രിക്കറ്റില്‍. എത്തിപ്പിടിക്കാൻ എപ്പോഴും പറ്റാത്തവ. അതിന് ഒരു അവസരം ഒരുങ്ങുമ്പോള്‍ നിസ്വാർത്ഥമായ തീരുമാനമെടുക്കാൻ എത്ര താരങ്ങള്‍ തയാറാകും. ഐതിഹാസിക മുഖങ്ങള്‍ക്കും അവരുടെ കളിമികവിനും ആദരം നല്‍കിയ രണ്ട് ഡിക്ലറേഷനുകള്‍ ക്രിക്കറ്റ് ലോകത്തുണ്ട്. ഒന്ന് ഓസീസ് താരം മാർക്ക് ടെയ്‌ലറിന്റേതും മറ്റൊന്ന് ദക്ഷിണാഫ്രിക്കയുടെ വിയാൻ മുള്‍ഡറിന്റേതും</p>