<p>വലതു കയ്യില്‍ ഡ്യൂക്ക്‌സ് ബോള്‍, ഇടതു കയ്യില്‍ ഒരു സ്റ്റമ്പ്! എഡ്‌ജ്‌ബാസ്റ്റണില്‍ ചരിത്രമെഴുതി ചിരിച്ചു നില്‍ക്കുന്ന ആകാശ് ദീപ് മാത്രമായിരുന്നില്ല അത്. ആ ഫ്രെയിമിന് പിന്നില്‍ വ്യക്തിജീവിതത്തിലും ക്രിക്കറ്റ് കരിയറിലും ഓരേപോലെ തിരിച്ചടികള്‍ നേരിട്ട മാസങ്ങള്‍ താണ്ടിയ ഒരുവന്റെ ആശ്വാസം നിങ്ങള്‍ക്ക് കാണാം.</p>