Surprise Me!

ഗ്യാസ് കട്ടർ കൊണ്ട് എടിഎം പൊളിച്ചു, ക്യാഷ്‌ ബോക്‌സുമായി കടന്നു കളഞ്ഞ് മൂവർ സംഘം; ദൃശ്യങ്ങള്‍

2025-07-09 7 Dailymotion

ഹൈദരാബാദ്: ജീഡിമെറ്റ്‌ലയിലെ എച്ച്ഡിഎഫ്‌സി ബാങ്ക് എടിഎമ്മിൻ്റെ ക്യാഷ് ബോക്‌സ് കവര്‍ന്ന് മൂവര്‍സംഘം. മുഖം മറച്ച മൂവര്‍ സംഘത്തിൻ്റെ കവര്‍ച്ചാ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ച് എടിഎം പൊളിച്ചായിരുന്നു ക്യാഷ്‌ ബോക്‌സ്‌ മോഷണം.

മാർക്കണ്ഡേയ നഗറില്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മിലാണ് അക്രമികൾ അതിക്രമിച്ച് കയറി സ്റ്റീല്‍ ക്യാഷ് ബോക്‌സ് മോഷ്‌ടിച്ചത്. ചൊവ്വാഴ്‌ച രാത്രി ഏറെ വൈകിയാണ് സംഭവം നടന്നത്. മൂവര്‍സംഘം ചാക്കില്‍ ഗ്യാസ്‌കട്ടറും മറ്റു സാധന സാമഗ്രികളുമായി എടിഎമ്മിന് ഉള്ളിലേക്ക് പ്രവേശിച്ചു.

ശേഷം മൂവരും എടിഎമ്മിൻ്റെ സ്റ്റീല്‍ ക്യാഷ് ബോക്‌സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാവിലെ പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ അന്വേഷങ്ങള്‍ക്കായി എടിഎമ്മില്‍ നിന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വിരലടയാളങ്ങള്‍ ശേഖരിച്ചു.

ബാലനഗർ എസിപി പ്രദേശത്ത് തെരച്ചില്‍ നടത്തുന്ന സമയത്താണ് മേഡ്‌ചല്‍-മൽകജ്‌ഗിരി ജില്ലയില്‍ സംഭവം നടക്കുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

മുൻകൂട്ടി ആസൂത്രണം ചെയ്‌താണ് സംഘം കൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. ശ്രദ്ധിക്കപ്പെടാതെ രക്ഷപ്പെടാൻ സമീപത്തുള്ള വഴികൾ ഉപയോഗിച്ചിരിക്കാമെന്നും അധികൃതർ സംശയിക്കുന്നു.

Buy Now on CodeCanyon