Surprise Me!

ശബരിമല തീർഥാടകരുടെ വാഹനത്തിന് തീപിടിച്ചു; സംയോജിത ഇടപെടലുമായി ഡ്രൈവര്‍, ആളപായമില്ല

2025-07-30 7 Dailymotion

<p>പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനത്തിന് തീപിടിച്ചു. ഇന്ന് (ജൂലൈ 30) പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. അപകടത്തില്‍ ആളപായമില്ല. പമ്പ പാതയിൽ അട്ടത്തോടിനും ചാലക്കടതിനും ഇടയിൽ പ്ലാൻത്തോട് ഭാഗത്ത് വച്ചായിരുന്നു തീപിടിത്തം ഉണ്ടായത്. കാർ പൂർണമായും കത്തി നശിച്ചു. പാലക്കാട് നിന്നുള്ള തീർഥാടകർ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഏഴ് വയസുള്ള പെൺകുട്ടി ഉൾപ്പെടെ പാലക്കാട് സ്വദേശികളായ ആറ് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാറിൽ നിന്നും അസാധാരണ ശബ്‌ദവും പുകയും ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ കാർ നിർത്തുകയും കാറിലുണ്ടായിരുന്നവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. മുന്നറിയിപ്പ് ലഭിച്ച ഉടൻ ഭക്തസംഘം കാറിൽ നിന്നും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കാറിൽ തീപടർന്നയുടൻ തന്നെ നാട്ടുകാർ സംഭവം പമ്പ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീ അണക്കുകയുമായിരുന്നു. ഡ്രൈവറുടെ സംയോജിതമായ ഇടപ്പെടൽക്കൊണ്ട് ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക വിവരം. അയ്യപ്പ സംഘം പിന്നീട് മറ്റൊരു വാഹനത്തിൽ തീര്‍ഥാടനം തുടര്‍ന്നു. </p>

Buy Now on CodeCanyon