Surprise Me!

ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സൈന്യത്തിൻ്റെ ബെയ്‌ലി പാലം ഉയരുന്നു

2025-08-08 14 Dailymotion

<p>ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ദുരന്തത്തില്‍ ധാരാലി എന്ന ഗ്രാമം മുഴുവനായി തന്നെ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ കരസേന പ്രത്യേക ദൗത്യം ഏറ്റെടുത്തു. ജെസിബിയും ഹിറ്റാച്ചിയുമടക്കമള്ള വാഹനങ്ങള്‍ ഇവിടെ സജ്ജമാണ്. വയനാട്ടില്‍ നിര്‍മിച്ച പാലത്തിന് സമാനമായ ബെയ്‌ലി പാലമാണ് ഇവിടെ നിര്‍മിക്കുന്നത്. പാലം തകര്‍ന്നതോടെയാണ് ധാരാലിയിലേക്കുള്ള സാമഗ്രികള്‍ റോഡ് മാര്‍ഗം അവിടേക്ക് എത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ എത്രയും വേഗം പാലത്തിൻ്റെ പണി പൂര്‍ത്തിയാക്കുകയാണ് സൈന്യം ലക്ഷ്യം വയ്‌ക്കുന്നത്. ബിആര്‍ഒയുടെ നേതൃത്വത്തിലാണ് പാലത്തിന്‍റെ നിര്‍മ്മാണം നടക്കുന്നത്. കാലാവസ്ഥ മാറുന്നതിന് മുന്‍പ് പണി പൂര്‍ത്തിയാക്കുക എന്നതാണ് വെല്ലുവിളി. പ്രളയം തകര്‍ത്ത ധാരാലി ഗ്രാമത്തിലെ പാലം പണി അതിവേഗം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തകര്‍ന്ന പാലത്തിൻ്റെ അടിത്തട്ടുവരെ ഇളകി തെറിച്ച് പോയ അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ പാലം പണിയുന്നതിന് വേണ്ട സാമഗ്രികള്‍ കെട്ടി ഇറക്കേണ്ട അവസ്ഥയാണ്. ചുറ്റുപാടുമുള്ള റോഡുകള്‍ എല്ലാം ഒലിച്ചുപോവുകയും ചെയ്‌തു. നിലവില്‍ വ്യോമ മാര്‍ഗമാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. കഴിഞ്ഞ ദിവസം 69 ഹെലികോപ്‌റ്ററുകളായിരുന്നു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്.</p>

Buy Now on CodeCanyon