Surprise Me!

മദ്യ ലഹരിയിൽ സ്‌ത്രീകള്‍ക്ക് നേരെ അതിക്രമം: നടുറോഡിൽ യുവതിയെ ചവിട്ടി വീഴ്‌ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

2025-08-24 3 Dailymotion

<p>കോഴിക്കോട്: തിരുവമ്പാടിഅങ്ങാടിയിൽ മദ്യ ലഹരിയിൽ യുവതിയ്‌ക്ക് നേരെ അതിക്രമം. റോഡിൽ പരസ്യമായി റോഡിൽ ചവിട്ടി വീഴ്‌ത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മദ്യ ലഹരിയിൽ എത്തിയ തിരുവമ്പാടി അമ്പലപ്പാറ സ്വദേശിയായ യുവാവാണ് ഇതുവഴി പോവുകയായിരുന്ന രണ്ട് സ്ത്രീകളിൽ ഒരാളെ ചവിട്ടി വീഴ്‌ത്തിയത്. സംഭവത്തിൽ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവമ്പാടി ഹൈസ്‌കൂൾ റോഡിൽ ഫെഡറൽ ബാങ്കിന് സമീപമാണ് മദ്യ ലഹരിയിൽ ഇയാള്‍ സ്ത്രീകള്‍ക്ക് നേരെ അസഭ്യവർഷം നടത്തുകയും ആക്രമിക്കുകയും ചെയ്‌തത്. ചവിട്ടേറ്റത്തിൻ്റെ ശക്തിയിൽ സ്ത്രീ നിലത്തേക്ക് തെറിച്ചുവീണു. തുടർന്ന് ആക്രമിക്കപ്പെട്ട സ്ത്രീകൾ തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ആക്രമണത്തിന് ഇരയായ സ്ത്രീകളെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയും നൽകി. ആക്രമണം നടന്നിരുന്നതിന് തൊട്ട് സമീപത്ത് തന്നെ ബീവറേജ് ഔട്ട്ലറ്റ് പ്രവർത്തിക്കുന്നുണ്ട്. ആക്രമണത്തിന് തൊട്ട് മുൻപായി സ്ത്രീയും ഇയാളും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ സ്ത്രീ ചെരുപ്പൂരി യുവാവിനെ അടിക്കാൻ ഒരുങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനുശേഷമാണ് യുവാവ് ഓടിയെത്തി സ്ത്രീയെ ചവിട്ടി വീഴ്ത്തിയത്. ഇരുവരും നേരത്തെ പരിചയമുള്ളവരല്ലെന്നാണ് പ്രാഥമികമായ വിവരം. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് തിരുവമ്പാടി പൊലീസ് ഇടിവി ഭാരതിനോട് പറഞ്ഞു.</p>

Buy Now on CodeCanyon