<p>ഏഷ്യ കപ്പ് കിരീടം പ്രതിരോധിക്കാൻ ഇന്ത്യയിറങ്ങുമ്പോള്‍ ടീമിലുണ്ടാകുമോയെന്ന ആശങ്ക സഞ്ജു സാംസണ്‍ എന്ന പേരിന് ചുറ്റും ഒരിക്കല്‍ക്കൂടി വട്ടമിട്ട് പറക്കുകയാണ്. ഗംഭീറും സൂര്യയും നല്‍കിയ പിന്തുണയ്ക്ക് മുകളില്‍ നിലകൊള്ളുന്ന ആശയക്കുഴപ്പം. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനത്തിന് ശുഭ്മാൻ ഗില്ലിന്റെ വരവോടെ സംഭവിച്ച ചലനമാണ്.</p>