പുലർച്ചെ ലോകം ഉറങ്ങി കിടക്കുമ്പോൾ സെക്കൻഡുകൾക്കുള്ളിൽ വോട്ടർമാരെ പട്ടികയിൽ നിന്നും പുറത്താക്കുന്നു. മനുഷ്യരെ കൊണ്ട് അസാധ്യമായ ഈ ജോലി ചെയ്യാൻ സോഫ്റ്റ് വയറുകൾ ഉപയോഗിച്ചിരിക്കാനാണ് സാധ്യത. ഇന്ന് രാഹുൽ പുറത്തുവിട്ട വിവരങ്ങൾ കോൺഗ്രസ് ജയിച്ച മണ്ഡലത്തിലേതാണ്. ജയിച്ച മണ്ഡലത്തിലെ വോട്ടുകൾ വെട്ടുന്നുവെന്നാണ് രാഹുൽ ഗാന്ധി ഇന്ന് പറഞ്ഞത്. തോൽവിയിൽ കരയുന്നുവെന്ന ആക്ഷേപം ഇത്തവണ ബിജെപിക്ക് ഉയർത്താനാവില്ല. ഹൈഡ്രജൻ ബോംബിനേക്കാൾ വീര്യമുള്ള വെളിപ്പെടുത്തലുകളാണ് ഇന്ന് രാഹുൽ ഗാന്ധി നടത്തിയത് | Out Of Focus | OOF Cuts