<p>സ്വന്തം നാട്ടില്‍ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നിലെ വെല്ലുവിളികള്‍ ചെറുതായിരുന്നില്ല. 2007ന് ശേഷം ഇന്ത്യയില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കാൻ നീലപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഓസീസിനെ ഫോര്‍മാറ്റില്‍ കീഴടക്കിയത് ഒരു തവണമാത്രം. പക്ഷേ, ഇതെല്ലാം തിരുത്തിക്കുറിക്കുന്നതിനാണ് മുള്ളൻപൂരിലെ മൈതാനം സാക്ഷ്യം വഹിച്ചത്</p>