<p>ടെസ്റ്റില്‍ വിനോദ് മങ്കാദ്, ഏകദിനത്തില്‍ കപില്‍ ദേവ് ട്വന്റി 20യിലോ. 2022 ജൂലൈ ഏഴിന് സതാംപ്റ്റണില്‍ ഇംഗ്ലണ്ടിന്റെ റീസ് ടോപ്ലിയെ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ച് തുടങ്ങിയതാണ്. മൂന്ന് വര്‍ഷം താണ്ടിയിരിക്കുന്നു. മൂന്ന് വര്‍ഷവും 74 ദിവസവും. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ ഇതിഹാസങ്ങളായ മങ്കാദിനും കപിലിനും ഒപ്പമായിരിക്കും ഇനി ആ പേര് കാലം പറയുക.</p>