<p>ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ ഏറ്റവും ഉയർന്ന സ്കോർ എല്‍ഇഡി സ്കോര്‍ബോര്‍ഡില്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ ആത്മവിശ്വാസം മഞ്ഞക്കുപ്പായത്തില്‍ മൈതാനത്തിറങ്ങിയ 11 പേർക്കുമുണ്ടായിരുന്നു. പക്ഷേ, അതിന്റെ ആയുസ് നിശ്ചയിച്ചത് സ്മൃതിയായിരുന്നെന്ന് മാത്രം. ഔട്ട് ഫീല്‍ഡിന്റെ അസാമാന്യ വേഗതയ്ക്കൊപ്പം കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന ഒരു താരം ബാറ്റ് ചെയ്യുന്നു</p>