<p>ശരിയാണ് 43 റണ്‍സിന് പരാജയപ്പെട്ടു. എതിരാളികള്‍ ഏഴ് തവണ വിശ്വം കീഴടക്കിയ ഓസ്ട്രേലിയ. മുന്നിലുണ്ടായിരുന്ന വിജയലക്ഷ്യം 413 റണ്‍സ്. പക്ഷേ, ഈ തോല്‍വി വനിത ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ പുതിയൊരു മുഖത്തെയായിരുന്നു ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത്. ഹര്‍മനും സ്മൃതിയും നയിക്കുന്ന ഒരു നിര്‍ഭയ മുഖം.</p>