<p>അന്നത്തെ ഓസ്ട്രേലിയൻ ടീമിനെ ഒരു ബൂഗിമാൻ സംഘമെന്ന് വിശേഷിപ്പിക്കാം. ഏത് ടീമും ഭയക്കുന്ന ഒരു സംഘം. 2007 ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ചെന്ന് വീഴുന്നത് ഇവരുടെ മുന്നിലേക്കാണ്. അഗ്രസീവ് ക്രിക്കറ്റിന്റെ അമരക്കാർക്ക് മുന്നില്‍ ശ്രീശാന്തൊരു സ്പെല്ലെറിഞ്ഞു, അവര്‍ ഒരിക്കലും മറക്കാത്ത 24 പന്തുകള്‍.</p>
