<p>കരുണ്‍ നായര്‍ ഇനിയൊരു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യൻ ജഴ്സി അണിയുമോ. ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഇംഗ്ലണ്ട് പര്യടനം. ആൻഡേഴ്സണ്‍ - ടെൻഡുല്‍ക്കര്‍ ട്രോഫിക്ക് ശേഷം ടെസ്റ്റില്‍ ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യയ്ക്ക് മുന്നില്‍ ഇനിയെത്തുന്ന എതിരാളികള്‍ വെസ്റ്റ് ഇൻഡീസാണ്. ഓസ്ട്രേലിയയെ വിറപ്പിച്ച് കീഴടങ്ങിയ വിൻഡീസ്. കോര്‍ ടീമിനെ നിലനിര്‍ത്തുമെന്നത് തീര്‍ച്ചയാണ് എന്നാല്‍, വലം കയ്യൻ മധ്യനിര ബാറ്റര്‍ക്ക് വെള്ളക്കുപ്പായത്തില്‍ ഇനിയൊരു അധ്യായം കൂടിയുണ്ടാകുമോ?</p>
