Surprise Me!

ബ്രാൻഡഡ്, പേറ്റൻഡഡ് മരുന്നുകൾക്ക് US തീരുവ ആഘാതം India may be hit with new Pharma Import Tariff

2025-09-26 3 Dailymotion

ഒക്ടോബർ ഒന്നു മുതൽ ബ്രാൻഡഡ്, പേറ്റന്റ് നേടിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.' ഒക്ടോബർ 1 മുതൽ, ഏതെങ്കിലും ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റ് നേടിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവ ചുമത്തും. ഒരു കമ്പനി അമേരിക്കയിൽ അവരുടെ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നില്ലെങ്കിൽ മാത്രമാണിത്. തറക്കല്ലിടുകയോ അല്ലെങ്കിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതോ ആയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമല്ല', ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നിലവിൽ പ്രഖ്യാപിച്ചത് ചെറിയ തീരുവയാണെന്നും ഇനി അത് 150 ഉം 250ഉം ശതമാനം വരെ ഉയർത്തിയേക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. പുതിയ തീരുവ ഇന്ത്യക്കാണ് ഏറ്റവും തിരിച്ചടിയാവുക. നിലവിൽ അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ മരുന്ന് എത്തിക്കുന്നത് ഇന്ത്യയാണ്. ഇന്ത്യൻ മരുന്ന് കമ്പനികളുടെ ഏറ്റവും വലിയ വരുമാനസ്രോതസ്സ് അമേരിക്കയാണ്. ഈ തിരിച്ചടിയുടെ വ്യാപ്തിയുടെ സൂചനയെന്നോണം മരുന്ന് കമ്പനികളുടെ ഓഹരിവിലയിൽ കുറവുണ്ടായി. അടുത്തിടെ കിച്ചൺ കാബിനറ്റുകൾക്കും ബാത്ത്റൂം വാനിറ്റികൾക്കും 50 ശതമാനം തീരുവ ട്രംപ് ഏർപ്പെടുത്തിയിരുന്നു.ഇതും അടുത്തമാസം ഒന്ന് മുതൽ നിലവിൽ വരും. "Starting October 1st, 2025, we will be imposing a 100 per cent Tariff on any branded or patented Pharmaceutical Product, unless a Company is building their Pharmaceutical Manufacturing Plant in America," informed US President Donald Trump through his post in Truth Social. New tariff is expected to be the biggest setback for India, as India is currently the largest supplier of medicines to the US.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~ED.21~

Buy Now on CodeCanyon