<p>റെക്കോര്‍ഡ് പുസ്തകത്തിലെ താളുകളില്‍ വിരേന്ദര്‍ സേവാഗിന്റെ ഒറ്റപ്പെടലിന് അറുതി വരുത്തിയവൻ. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങിവരവ്, പിന്നാലെ പുറത്തേക്ക്. കരുണ്‍ നായര്‍ ഒരു പാഠമാണ്, ഓര്‍മപ്പെടുത്തലാണ്, മുന്നറിയിപ്പാണ്. പ്രതിഭാനിര്‍ഭരമായ ഇന്ത്യയുടെ ക്രിക്കറ്റ് മണ്ണില്‍ ഉയരാൻ കൊതിക്കുന്ന ഓരോരുത്തര്‍ക്കും.</p>