<p>ഒറ്റയാൻ അഭിഷേക് മടങ്ങിയിരിക്കുന്നു. പടനായകനും രാജകുമാരനും ഒരിക്കല്‍ക്കൂടി അടിപതറി. പാക്കിസ്ഥാൻ ക്യാമ്പില്‍ ആത്മവിശ്വാസം പിറവികൊണ്ടിരിക്കുന്നു. കാരണം, എന്നത്തേയും പോലെ അവരുടെ വിജയം തട്ടിയെടുക്കാൻ, ഇന്ത്യയെ രക്ഷിക്കാൻ അയാളില്ല, വിരാട് കോഹ്ലി. പക്ഷേ, അപ്പോഴേക്കും മറ്റൊരാളുടെ ബാറ്റ് പാക്കിസ്ഥാന്റെ ഏഷ്യ കപ്പ് മോഹങ്ങള്‍ക്ക് മുകളില്‍ പരവതാനി വിരിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ക്രീസിലെത്തിയിരുന്നു. തിലക് വര്‍മ.</p>