ഏഷ്യാ കപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായി ചാമ്പ്യൻമാരായ ടീം ട്രോഫിയെ മെഡലോ ഇല്ലാതെ ആഹ്ലാദപ്രകടനം നടത്തി. ചിരവൈരികളായ പാകിസ്ഥാനെ തോൽപിച്ച് തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻഷിപ്പ് നേടിയ ടീം ഇന്ത്യയുടെ കിരീടധാരണം കാണാൻ ആരാധകർക്ക് കഴിഞ്ഞില്ല. പക്ഷേ ആവേശകരമായ ഫൈനലിൽ ജയിച്ചതിന്റെ ആവേശത്തിനൊപ്പം നിലപാടിലുറച്ച് നിന്ന ടീം ഇന്ത്യയോടുള്ള ആദരവും ചേർത്ത് വെച്ച് ആരാധകർ ആ നിരാശയും ആഘോഷമാക്കി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയാണ് ഫൈനലിനു ശേഷം ചാമ്പ്യൻമാർക്ക് ഏഷ്യാ കപ്പ് സമ്മാനിക്കാനിരുന്നത്. പാക് ആഭ്യന്തരമന്ത്രിയും പാക് ക്രിക്കറ്റ് കൺട്രോൾ ബോർഡ് മേധാവിയുമായ നഖ്‍വിയിൽ നിന്ന് കീരീടം ഏറ്റുവാങ്ങില്ലെന്ന് ഇന്ത്യൻ ടീം അറിയിച്ചു. ഇത് അവതാരകൻ അറിയിച്ചതിന് പിന്നാലെ കപ്പ് വേദിയിൽ നിന്ന് എടുത്തുകൊണ്ടു പോയി. നഖ്‍വി ഉൾപെടെ അതിഥികൾ വേദി വിടുകയും ചെയ്തു. ഇസിബി (എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്) വൈസ് പ്രസിഡന്റ് ഖാലിദ് അല്‍ സറൂണില്‍ നിന്നും ട്രോഫി സ്വീകരിക്കാന്‍ ഒരുക്കമാണെന്നന്നു ഇന്ത്യന്‍ ടീം അറിയിച്ചിരുന്നെന്ന് റിപ്പോർട്ടുണ്ട്. പക്ഷേ തന്റെ കയ്യിൽ നിന്നല്ലെങ്കിൽ വേണ്ടെന്ന് നഖ്‍വിയും തീരുമാനിച്ചത്രെ. ട്രോഫിയും മെഡലുകളുമൊന്നും ഏറ്റുവാങ്ങിയില്ലെങ്കിലും ഇന്ത്യന്‍ ടീം വൈകി വേദിയിലെത്തുകയും ട്രോഫിയില്ലാതെ ആഹ്ലാദ പ്രകടനം നടത്തുകയും ഫോട്ടോയ്ക്കു പോസും ചെയ്യുകയും ചെയ്തിരുന്നു.കിരീടവുമായി സ്ഥലം വിട്ട നഖ്‍വിയുടെ നടപടിക്ക് എതിരെ ഐസിസിയെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ.For the first time in the history of the Asia Cup, the champion team celebrated without the trophy or medals. Fans were unable to witness Team India's crown ceremony after they defeated arch-rivals Pakistan to win the championship for the second consecutive time. Asian Cricket Council Chairman Mohsin Naqvi was scheduled to present the Asia Cup to the champions after the final. The Indian team informed that they would not accept the trophy from Naqvi, who is also Pakistan's Interior Minister and Pakistan Cricket Control Board chief. Following the presenter's announcement of this, the cup was taken away from the venue. The guests, including Naqvi, also left the stage. BCCI is set to approach the ICC against the action of Naqvi, who left the venue with the trophy.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~