<p>ഒഴിഞ്ഞ ഗ്യാലറികളിലെ മൂകത, സ്കോര്‍ബോര്‍ഡില്‍ വലിയ ചലനങ്ങളില്ലാതെ ഒരു സ്ലോ പേസ് സിനിമ പോലെ തുടര്‍ന്നിരുന്ന മത്സരങ്ങള്‍. വനിത ക്രിക്കറ്റ് ലോകകപ്പിന്റെ കഥ അങ്ങനെയൊക്കെയായിരുന്നു. പുരുഷ ലോകകപ്പുകളിലേക്ക് മാത്രം ആകാംഷ നിറയുകയും മറുവശത്ത് ആരുമറിയാതെ പോകുന്ന ഒരു ടൂര്‍ണമെന്റായി വനിത ലോകകപ്പ് നിലകൊണ്ട കാലം. പക്ഷേ, 2017 ലോകകപ്പിന് ശേഷം ചിത്രം മാറി</p>