<p>ഇന്ത്യയ്ക്കായി ട്വന്റി 20യില്‍ പലവേഷങ്ങള്‍ കെട്ടിയാടി കയ്യടികള്‍ നേടുമ്പോഴും അര്‍ഹനായിട്ടും നിഷേധിക്കപ്പെട്ട ഒന്നുണ്ട്. ഏകദിന ക്രിക്കറ്റിലൊരു തുടര്‍ച്ച. അവസാനം കളിച്ച ഏകദിനത്തിലേക്ക് രണ്ട് വര്‍ഷത്തോളം ദൂരമുണ്ട്, അതും ദക്ഷിണാഫ്രിക്കയില്‍. പിന്നീടൊരിക്കലും അയാളെ തേടിയെത്തിയിട്ടില്ല ആ കുപ്പായം. സഞ്ജു സാംസണിന്റെ ഏകദിന കരിയറിന്റെ രണ്ടാം അദ്ധ്യായം ഓസീസ് മണ്ണിലായിരിക്കുമോ?*</p>
