<p>Epitome of cricket. വെസ്റ്റ് ഇൻഡീസിന്റെ സുവർണകാലത്തെ ഇങ്ങനെ അടയാളപ്പെടുത്താം. ക്രിക്കറ്റെന്ന മൂന്നക്ഷരത്തിന് വിൻഡീസിനോളം മികച്ച പര്യായം കണ്ടെത്താനില്ലായിരുന്നു. അവിടെ നിന്ന് നോക്കുമ്പോള്‍ ഇന്നത്തെ വെസ്റ്റ് ഇൻഡീസ് ടീം ക്രിക്കറ്റ് ഭൂപടത്തില്‍ നിന്നുതന്നെ മാഞ്ഞുകൊണ്ടിരിക്കുകയാണ്. ദേശങ്ങളൊത്തുചേരുന്ന വിൻഡീസ് ടീമിന് ടെസ്റ്റ് ക്രിക്കറ്റില്‍ ഇടമുണ്ടോ.</p>