<p>ഒരു ലോകകപ്പ് മത്സരത്തില്‍ കളിയിലെ താരമായിരിക്കുന്നു, അതിയായ സന്തോഷമുണ്ട്. എന്റെ ഗ്രാമത്തിലെ ജനങ്ങള്‍ അഭിമാനിക്കുന്നുണ്ടാകും....ക്രാന്തി ഗൗഡ് പറഞ്ഞു തുടങ്ങി. എട്ട് വര്‍ഷം മുൻപ് ഇല്ലായ്മകളുടെ നടുവില്‍ നിന്ന് മധ്യപ്രദേശിലെ ഖുവാരയില്‍ ടെന്നീസ് പന്തില്‍ വൈകുന്നേരങ്ങള്‍ താണ്ടുമ്പോള്‍, വനിത ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇത്തരമൊരു പ്രകടനം ക്രാന്തിയുടെ വിദൂരസ്വപ്നങ്ങളിലെങ്കിലും ഉണ്ടായിരുന്നിരിക്കുമോ..</p>