ഈ മാസം പത്തിന് സമാധാനത്തിനുള്ള നോബൽ പ്രഖ്യാപിക്കാനിരിക്കെ അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏഴ് യുദ്ധം അവസാനിപ്പിച്ച തനിക്കല്ലെങ്കിൽ പിന്നെ ആർക്ക് നോബൽ കൊടുക്കുമെന്നും ഒന്നും ചെയ്യാത്ത ഒബാമക്ക് കൊടുക്കാമെങ്കിൽ തനിക്ക് തന്നുകൂടെ എന്നും ട്രംപ് ചോദിക്കുന്നു. തീരുവ ഭീഷണി ഉയർത്തി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചെന്ന് ഒരിക്കൽ കൂടി ആവർത്തിച്ച ട്രംപ് ഗാസയിലെ വെടിനിർത്തൽ എക്കാലത്തേയും വലിയ സമാധാന ഉടമ്പടിയാകുമെന്നും പറയുന്നു. ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനും പശ്ചിമേഷ്യയിൽ സമാധാനത്തിനും ആയി ട്രംപ് നടത്തുന്ന സേവനങ്ങൾ മാനിച്ച് അദ്ദേഹത്തിന് നോബൽ നൽകണമെന്ന് ആവശ്യപ്പെട്ട് ബന്ദികളാക്കിയവരുടെ ബന്ധുക്കളുടെ കൂട്ടായ്മ ‘ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം നോബൽ സമിതിക്ക് കത്തയച്ചു.US President Donald Trump is keeping hopes on his claim to the Nobel Peace Prize as the award announcement approaches on the tenth of this month. He claims that he ended seven wars and is asking why he shouldn't receive it when Obama was awarded it for "doing nothing."The Hostages and Missing Families Forum, an association of the relatives of those taken hostage by Hamas, sent a letter to the Nobel Committee requesting that Trump be awarded the Nobel Prize in recognition of his services towards the release of the hostages and for peace in the Middle East.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~