<p>ആദ്യ ദിനം ഒരു എക്സ്ട്ര പോലും വഴങ്ങാതെ, അത്രയും കൃത്യതയോടെയായിരുന്നു വിൻഡീസ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. 258 പന്തില്‍ 175 റണ്‍സ്. ജയ്സ്വാളിന്റെ ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥാനം എന്താണെന്നും ഇനി എന്തായിരിക്കുമെന്നും വ്യക്തമാക്കിയ ഇന്നിങ്സ്. കോഹ്ലിയുടേയും രോഹിതിന്റേയും പടിയിറക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് ഡല്‍ഹിയിലെ കാണികളെ ഉണര്‍ത്തിയ ഒരു ദിവസം.</p>