<p>ആദ്യ എട്ട് പന്തുകളില്‍ ബാറ്റില്‍ നിന്ന് ഒരു റണ്‍സ് പോലും സ്കോര്‍ബോര്‍ഡിലേക്ക് ചേർക്കപ്പെട്ടില്ല. സമ്മർദം, മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നത് ലോകകപ്പില്‍ നിന്നുള്ള പുറത്താകലാണ്. സൈബറിടങ്ങളിലെ അധിക്ഷേപങ്ങളുടെ നിലയ്ക്കാത്ത പ്രവാഹം. കാഴ്‌സണെ സ്വീപ്പ് ചെയ്ത് സ്ക്വയറിന് പിന്നിലൂടെ ആ സമ്മർദത്തെ സ്മൃതി ബൗണ്ടറി വര കടത്തി.</p>
