<p>ഒരു വ്യാഴവട്ടക്കാലം പിന്നിട്ടിരിക്കുന്നു, 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുടെ ഭാരം പങ്കുവെക്കാൻ തുടങ്ങിയിട്ട്. പെര്‍ത്തും അഡ്‌ലെയ്‌ഡും കഴിഞ്ഞെത്തി മുന്നോട്ട് നോക്കുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ രോഹിതിനും കോഹ്ലിക്കും മുന്നിലുണ്ടായിരുന്നു. പക്ഷേ, എല്ലാത്തിനുമവര്‍ ബാറ്റുകൊണ്ട് മറുപടി നല്‍കി, ഒരുമിച്ച്, ക്രിക്കറ്റ് ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിച്ചുകൊണ്ട്..</p>
