Surprise Me!

കാര്‍ തോട്ടിലേക്ക് മറിഞ്ഞു; ഡോക്‌ടര്‍ മരിച്ചു

2025-10-31 1 Dailymotion

<p>കോട്ടയം: വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക്‌ മറിഞ്ഞ്‌ യുവ ഡോക്‌ടർ മരിച്ചു. ഒറ്റപ്പാലം സ്വദേശി അമൽ സൂരജാണ് (33) മരിച്ചത്. ഇന്നലെ രാത്രിയാണ് (ഒക്‌ടോബര്‍ 30) അപകടം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്‌ടറായി ജോലി ചെയ്യുകയായിരുന്നു അമല്‍. വെച്ചൂരില്‍ നിന്നും വൈക്കം ഭാഗത്തേക്ക് വരികയായിരുന്നു അമല്‍. ഇതിനിടെ വൈക്കം തോട്ടുവക്കത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ കെവി കനാലിലേയ്ക്ക് മറിഞ്ഞു. രാത്രി ഏറെ വൈകിയായത് കൊണ്ട് അപകട വിവരം പുറംലോകം അറിഞ്ഞില്ല. ഇന്ന് രാവിലെ നാട്ടുകാരാണ് കാര്‍ തോട്ടില്‍ വീണത് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. വിവരം അറിഞ്ഞ ഇരു സംഘവും സ്ഥലത്തെത്തി. തോട്ടില്‍ തെരച്ചില്‍ നടത്തി. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് തോട്ടില്‍ നിന്നും അമലിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റോഡുകളിലെ മത്സരയോട്ടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഇത്തരം ദുരന്തങ്ങൾ സംഭവിക്കുന്നത്. അശ്രദ്ധ മൂലം ഒരുപാട് ജീവനുകളാണ് റോഡുകളിൽ ഇല്ലാതാവുന്നത്. ശരിയായ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഇതിന് ഒരു കാരണമാണ്.</p>

Buy Now on CodeCanyon