Surprise Me!

'കുഞ്ഞുഞ്ഞോര്‍മ്മകളില്‍ പുതുപ്പള്ളി'; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 82ാമത് ജന്മദിനാചരണം നടന്നു

2025-11-01 0 Dailymotion

<p>കോട്ടയം: കാരുണ്യ പ്രവർത്തനങ്ങളുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 82-ാം മത് ജന്മദിനാചരണം അദ്ദേഹത്തിൻ്റെ ജന്മനാടായ പുതുപ്പള്ളിയില്‍ നടന്നു. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷൻ്റെ ആശ്രയ പദ്ധതിയിലൂടെ 20 നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ താക്കോല്‍ ദാനവും, 1000 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് വിതരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഫൗണ്ടേഷൻ്റെ നേതൃത്വത്തില്‍ പുതുപ്പള്ളി സെൻ്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി പാരീഷ് ഹാളിലാണ് ഉമ്മന്‍ ചാണ്ടിയുടെ 82-ാം ജന്മദിനാഘോഷ പരിപാടി സംഘടിപ്പിച്ചത്. മുന്‍ സുപ്രീംകോടതി ജഡ്‌ജി ജസ്റ്റിസ് കെടി തോമസ് പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ അവശേഷിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് മുഖ്യാതിഥിയായിരുന്ന ബെന്നി ബഹന്നാന്‍ എംപി പറഞ്ഞു. ചാണ്ടി ഉമ്മന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എ, മുന്‍ എംഎല്‍എ ശിവദാസന്‍ നായര്‍, ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയം ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. </p>

Buy Now on CodeCanyon