<p>ഇന്ത്യയുടെ ലോകകപ്പ് നേട്ടം വനിത ക്രിക്കറ്റിന്റെ വേരോട്ടത്തിന് അതിവേഗത സമ്മാനിക്കുമെന്നതും സംശയമില്ലാതെ പറയാം. ഇവിടേക്കാണ് വനിത പ്രീമിയര്‍ ലീഗിന്റെ പുതുസീസണിന്റെ ഒരുക്കങ്ങളുടെ തുടക്കം. നാലാം അംഗത്തിന് അഞ്ച് ടീമുകളും ഒരുങ്ങുകയാണ്, നിലനിര്‍ത്തിയ താരങ്ങളുടേയും റിലീസ് ചെയ്യപ്പെട്ടവരുടേയും പട്ടികയും പുറത്തെത്തി. സര്‍പ്രൈസുകളുടെ പ്രവാഹം തന്നെയാണ് പട്ടികകള്‍.</p>
