പാലത്തായി കേസിന്റെ തുടക്കത്തിൽ പൊലീസിൽ നിന്നും വലിയ അലംഭാവം. അന്ന് ബിജെപിക്കാരനായ പത്മരാജനെ അറസ്റ്റു ചെയ്തുവെന്ന് കരുതിയെന്നാണ് മന്ത്രിയും സ്ഥലം എം.എൽഎയുമായ കെ.കെ ശൈലജ ആദ്യം പറഞ്ഞത്, ആ പറഞ്ഞത് പച്ചക്കള്ളമാണ്. എന്തുകൊണ്ടാണ് അന്ന് അറസ്റ്റ് ചെയ്യാത്തതെന്നും അറസ്റ്റ് നടക്കാത്തതെന്നും ശൈലജ ടീച്ചർക്ക് നന്നായി അറിയാം. പൊലീസ് സേനയിലെ ആർഎസ്എസ് സ്വാധീനം ഏറ്റവും വ്യക്തമായത് പാലത്തായി കേസിലാണ്. പൊലീസിലെ ആർഎസ്എസുകാരെ തടുക്കാൻ പിണറായി സർക്കാരിന് കഴിവില്ലായെന്ന് ആദ്യമായി തെളിഞ്ഞതും പാലത്തായി മുതലാണ്
