<p>സഞ്ജു സാംസണിന്റെ മാസ് വരവും രവീന്ദ്ര ജഡേജയുടെ റോയല്‍ മടക്കവും കണ്ട ട്രേഡ് വിൻഡോ. ഒടുവില്‍ ഐപിഎൽ മിനി താരലേലത്തിന് മുന്നോടിയായി സര്‍പ്രൈസുകള്‍ നിറഞ്ഞ റിട്ടൻഷൻ, റിലീസ് പട്ടിക. താരപ്പകിട്ടിനല്ല, കളത്തിലെ മികവിനാണ് മൂല്യമെന്നും പുതുതലമുറയിലേക്ക് ചുവടുമാറ്റാൻ ടീമുകള്‍ ഒരുങ്ങുന്നവെന്നും വ്യക്തം. അടിമുടി തിരുത്തലുകള്‍ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് ഒരുങ്ങിയപ്പോള്‍, അണുവിട മാറാത്ത സംഘങ്ങളുമുണ്ടിത്തവണ.</p>
