<p>വയസൻ പടയില്‍ നിന്ന് ജെൻ സി വൈബിലേക്ക് ചുവടുമാറ്റുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. മഞ്ഞക്കടലിന് നടുക്ക് എം എസ് ധോണി തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ ചുറ്റും അടിമുടി യുവത്വം മാത്രം. മലയാളി താരം സഞ്ജു സാംസണ്‍ പകിട്ടുയര്‍ത്താൻ എത്തിയതോടെ വരും സീസണിലെ ഏറ്റവും അപകടകാരികളായ ടീമായി മാറുമോ റുതുരാജ് ഗെയ്ക്വാദിന്റെ സംഘം.</p>
