<p>ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഈഡൻ ഗാർഡൻസില്‍ സംഭവിച്ചത് ഗൗതം ഗംഭീറിന് കീഴിലെ ഇന്ത്യയുടെ ഒൻപതാം ടെസ്റ്റ് തോല്‍വി. നഷ്ടപ്പെടുന്ന ഹോം ഡൊമിൻസിനെ ഇനി എന്ത് പറഞ്ഞ് ന്യായികരിക്കാനാകും. പരിവര്‍ത്തനഘട്ടം, പരിചയസമ്പത്തില്ലാത്ത യുവനിര, ബാറ്റിങ് നിരയുടെ പോരായ്മ, അതോ പരീക്ഷണങ്ങള്‍ നടത്തി ടീമിനെ ബലിയാടാക്കുന്ന ഗംഭീറിന്റെ സ്വന്തം തീരുമാനങ്ങളോ.</p>
