<p>ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യതകളെപ്പോലും നിര്‍ണയിക്കാൻ സാധ്യതയുള്ള ഗുവാഹത്തി ടെസ്റ്റില്‍ നായകൻ ശുഭ്മാൻ ഗില്ലുണ്ടാകുമോയെന്നതില്‍ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഗില്ലിന്റെ അഭാവം ഇന്ത്യ എങ്ങനെ പരിഹരിക്കുമെന്നതാണ് ആകാംഷ. പകരമൊരു എൻട്രി ഗൗതം ഗംഭീറിന്റെ സംഘത്തിലേക്ക് ഉണ്ടാകുമോ, അതോ സായ് സുദര്‍ശൻ ഗില്ലിന്റെ റോള്‍ വഹിക്കുമോ. സാധ്യതകള്‍ എന്തെല്ലാം.</p>
