<p>ഇഫ്തിക്കര്‍ മുതല്‍ യാൻസണ്‍ വരെയുള്ള 150 ബൗളര്‍മാരുടെ പട്ടികയുണ്ട് ഹിറ്റ് ലിസ്റ്റില്‍. ഇതിഹാസങ്ങള്‍ മുതല്‍ അരങ്ങേറ്റക്കാര്‍ വരെ നീളുന്ന നിര. ഡീപ് മിഡ് വിക്കറ്റും, ബാക്ക് വേഡ് സ്ക്വയര്‍ ലെഗും പ്രിയം. ശേഷം ലോങ് ഓഫും ലോങ് ഓണും, അലസസൗന്ദര്യത്തിന്റെ പൂര്‍ണതയിലെത്തുന്ന കവറിലൂടെയുള്ള ക്ലാസിക്ക് ലോഫ്റ്റുകള്‍...</p>
