Surprise Me!

നായയെ പേടിച്ച് പാഞ്ഞുകയറി; മുകളിലെത്തിയപ്പോള്‍ ഇറങ്ങാന്‍ വയ്യ, തെങ്ങില്‍ കുടുങ്ങി പൂച്ച: VIDEO

2025-12-04 4 Dailymotion

<p>തൃശൂര്‍: മതിലകത്ത് തെങ്ങിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ അഗ്നിശമന സേനയെത്തി താഴെയിറക്കി. കൂളിമുട്ടം തട്ടുങ്ങല്‍ സെന്‍ററിന് സമീപം ഹസീന ഫത്താഹിന്‍റെ വീട്ടിലെ വളര്‍ത്ത് പൂച്ചയാണ് തെങ്ങിന് മുകളില്‍ കുടുങ്ങിയത്. നവംബര്‍ 3നാണ് പൂച്ച തെങ്ങിലേക്ക് പാഞ്ഞുകയറിയത്. അതിന് കാരണമാകട്ടെ തെരുവ് നായകളാണ്. വീടിന് പുറത്തിറങ്ങിയ പൂച്ചയെ തെരുവ് നായകള്‍ ആക്രമിക്കാനെത്തി. ഇതോടെ ഭയപ്പെട്ട പൂച്ച വീട്ടുമുറ്റത്തെ തെങ്ങിലേക്ക് പാഞ്ഞുകയറി. സ്ഥിരം മരത്തില്‍ കയറുന്ന പൂച്ചയല്ലെ ഇറങ്ങി വരുമെന്ന് വീട്ടുകാരും കരുതി. എന്നാല്‍ ഒരു ദിവസം മുഴുവന്‍ പൂച്ച തെങ്ങിന് മുകളില്‍ കഴിച്ചുകൂട്ടി. ഇതോടെയാണ് വീട്ടുകാര്‍ക്ക് സംഭവം മനസിലായത്. പൂച്ചയ്‌ക്ക് ഇറങ്ങാന്‍ കഴിയുന്നില്ലെന്ന്. ഇതോടെ കുടുംബം ഫോറസ്റ്റ് ആര്‍ആര്‍ടി അംഗം അന്‍സാരിയുമായി ബന്ധപ്പെട്ടു. വിവരം അറിഞ്ഞ അന്‍സാരി അഗ്നിശമന സേനയില്‍ വിവരമറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കൊടുങ്ങല്ലൂര്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തെങ്ങിന് മുകളിലേക്ക് വലിയ ഗോവണി വച്ചു. വീട്ടുടമ ഹസീന ഫത്താഹ്‌ തന്നെയാണ് ഗോവണിയിലൂടെ കയറി പൂച്ചയെ താഴെയിറക്കിയത്. അതിന് കാരണം പൂച്ചയ്‌ക്ക് അറിയാത്തവര്‍ മുകളിലെത്തി പിടിക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ പൂച്ച താഴെയ്‌ക്ക് ചാടും എന്നത് കൊണ്ടാണ്. ഗോവണിയിലൂടെ പതിയെ മുകളിലെത്തിയ ഫത്താഹ്‌ പൂച്ചയെ പിടിച്ച് കൈയിലുണ്ടായിരുന്ന കവറിലാക്കി സുരക്ഷിതമായി താഴെയിറങ്ങി.  </p>

Buy Now on CodeCanyon