<p>വിരമിക്കല്‍ അഭ്യൂഹം ആളിപ്പടര്‍ന്നതിന് ശേഷം രണ്ട് പരമ്പരകള്‍. ഓസ്ട്രേലിയൻ പര്യടനത്തിലെ താരമായി രോഹിത് ശർമ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിരാട് കോഹ്‌ലി. ഇരുവരും 2025 കലണ്ടര്‍ വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാര്‍. എന്നിട്ടു, 2027 ലോകകപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഉത്തരമില്ല ഗംഭീറിന്.</p>
