<p>അഭിഷേക് ശര്‍മ, ശുഭ്മാൻ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ നാല്‍വര്‍ സംഘം അടിയറവ് പറഞ്ഞ വിക്കറ്റാണ് അയാളെ കാത്തിരിക്കുന്നത്. ഒപ്പം നില്‍ക്കുന്ന അക്സര്‍ പട്ടേലാകട്ടെ താളം കണ്ടെത്താനാകാതെ സമ്മര്‍ദത്തിലാണ്. റണ്‍റേറ്റ് ഏഴിൽ താഴെയാണ്. ഇവിടെ നിന്നാണ് ഹാർദിക്കിന്റെ ഇന്നിങ്സിന് തുടക്കമാകുന്നത്</p>
