<p>തലവേദനായി ഓപ്പണിങ് സ്ലോട്ടും ശുഭ്മാൻ ഗില്ലും. ആശങ്കയായി നായകൻ സൂര്യകുമാര്‍ യാദവിന്റെ ഫോം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നിര്‍ണായകമായ മൂന്നാം ട്വന്റി 20ക്ക് ധരംശാലയില്‍ ഇറങ്ങുമ്പോള്‍ ഗൗതം ഗംഭീറിന്റെ മുന്നിലുയരുന്ന ചോദ്യങ്ങളുടെ എണ്ണം ചെറുതല്ല. പരമ്പരയില്‍ മുന്നേറാൻ ഒരുങ്ങുന്ന ഇന്ത്യക്ക് മുന്നിലെ വെല്ലുവിളികളെന്തെല്ലാം.</p>
