Surprise Me!

കണ്ണഞ്ചിപ്പിക്കുന്ന ക്രിസ്‌തുമസ് പുതുവത്സര ആഘോഷം; മാനാഞ്ചിറ ‘ലൈറ്റ് ഷോ’യ്ക്ക് തുടക്കം

2025-12-23 0 Dailymotion

<p>കോഴിക്കോട്: ആയിരക്കണക്കിന് നിലവിളക്കുകളിൽ പൊതിഞ്ഞ് മാനഞ്ചിറ ലൈറ്റ് ഷോ. ടൂറിസം വകുപ്പിൻ്റെ നേതൃത്വത്തിലാണ് ക്രിസ്‌മസ് ന്യൂയർ ആഘോഷത്തെ പൊടിപൊടിക്കാൻ മാനാഞ്ചിറയിൽ വർണ വിസ്‌മയം തീർക്കുന്നത്. 'ഇല്യൂമിനേറ്റഡ് ജോയ് സ്പ്രെഡിങ് ഹാർമണി' എന്ന പേരിലാണ് ലൈറ്റ് ഷോ നടത്തുന്നത്. ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പും സ്വർണ നിറവും കലർന്ന ദി ജയൻ്റ്ഡ്രാഗൺ, പർപ്പിൾ വെള്ള എന്നീ നിറങ്ങളിൽ വര്‍ണാഭമായ ഫ്ലോറൽ നടപ്പാതകൾ എന്നിവയാണ് പ്രത്യേക ആകര്‍ഷണം. വലിയ നക്ഷത്രങ്ങൾ, വൃത്താകൃതിയിലുള്ള ലൈറ്റ് ടവർ, കൂറ്റൻ പെൻ്റഗ്രാം എന്നിവ ആരെയും അതിശയിപ്പിക്കും. ഇൻസ്റ്റലേഷൻ മാതൃകയിൽ നിര്‍മ്മിച്ച ദി ക്രിസ്റ്റൽ ഫോറസ്റ്റ്, ദി ഇല്ല്യൂമിനേറ്റഡ് ട്രീ, എന്നിങ്ങനെ ഏവരുടെയും കണ്ണഞ്ചിപ്പിക്കും. പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ലൈറ്റ് ഷോ ടൂറിസം വകുപ്പ് മന്ത്രി അഡ്വ:പി എ മുഹമ്മദ് റിയാസ് സ്വിച്ച് ഓൺ ചെയ്‌തു. നൂറുകണക്കിന് പേരാണ് മാനാഞ്ചിറയിൽ ആരംഭിച്ച ലൈറ്റ് ഷോ കാണാൻ എത്തിയത്. ഫോട്ടോകൾ എടുത്തും സെൽഫിയെടുത്തും റീൽസ് എടുത്തും കാഴ്‌ചക്കാര്‍ ആഘോഷിക്കുകയാണ്. 2026 നെ വരവേറ്റ് സെൽഫി പോയിൻ്റും മാനാഞ്ചിറയുടെ ഒത്ത നടുക്ക് ഒരുക്കിയിട്ടുണ്ട്.</p>

Buy Now on CodeCanyon