<p>ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരുക എന്നത് എളുപ്പമല്ല, ദുഷ്കരമെന്ന് തന്നെ പറയാം. എം എസ് ധോണിയുടെ കാലത്ത് ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ ചുരുങ്ങി പോയവരുടെ നിര തന്നെയുണ്ട്. വിക്കറ്റിന് പിന്നില്‍ ധോണിയോളം വേഗതയുള്ളവര്‍ അന്ന് ഉണ്ടായിരുന്നില്ല എന്നത് മറുവശം. പക്ഷേ, ഇന്ന് അങ്ങനെ അല്ല, ഇന്ത്യൻ ടീമിലും പടിവാതില്‍ക്കലും നില്‍ക്കുന്നവരുടെ എണ്ണം ചെറുതല്ല</p>
