<p>ദൈവവും ദാദയും രാജാവും ഹിറ്റ്മാനും രാജകുമാരനുമൊക്കെ വാണിരുന്ന, വാഴുന്ന ഡ്രെസിങ് റൂം. അവിടേക്ക് താരപരിവേഷങ്ങളോട് പൂര്‍ണമായും വിയോജിപ്പുള്ള ഒരാള്‍ എത്തുന്നു. ഗൗതം ഗംഭീര്‍ 2024 ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലപ്പത്ത് എത്തിയ നാള്‍ മുതല്‍ ഭൂതകാലങ്ങളില്‍ കണ്ടുപോന്നിരുന്ന പലതും തിരുത്തപ്പെട്ടു. ആദ്യം രോ-കോ, ഇപ്പോള്‍ ഗില്‍. താരവാഴ്ച അവസാനിപ്പിക്കുമോ ഗംഭീര്‍.</p>
