<p>സ്‌മൃതിയുടെ ബാറ്റിലേക്കായിരുന്നു കാര്യവട്ടത്തെ കണ്ണുകള്‍ ഉറ്റുനോക്കിയിരുന്നത്, ആവരുടെ തിരിച്ചുവരവിനായി. ഒന്നും എളുപ്പമായിരുന്നില്ലല്ലൊ അവര്‍ക്ക്. പ്രതിസന്ധികളേയും സമ്മര്‍ദത്തേയും ഏകദിന ക്രിക്കറ്റിന്റെ ആലസ്യവും പൊട്ടിച്ചെറിയാൻ ഒരു ഇന്നിങ്സ് മതിയാകും, ഞായറാഴ്ച രാത്രി അത് സംഭവിച്ചു. അനന്തപുരിയുടെ ആകാശത്തിന് കീഴില്‍ സ്‌മൃതി മന്ദാന വനിത ക്രിക്കറ്റിന്റെ ഇതിഹാസപ്പടവുകള്‍ കയറി</p>
