Surprise Me!

ചെറുപുഴയിൽ കക്കൂസ് മാലിന്യം തള്ളി; പൊറുതിമുട്ടി പ്രദേശവാസികൾ

2026-01-10 3 Dailymotion

<p>കോഴിക്കോട്: കൊടിയത്തൂർ തോട്ടുമുക്കത്തിന് സമീപം ചെറുപുഴയിൽ കക്കൂസ് മാലിന്യം തള്ളിയത് പ്രദേശവാസികളെ ദുരിതത്തിൽ ആക്കി. ഇന്നലെ (ജനുവരി 9) അർദ്ധരാത്രിയാണ് കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പനമ്പിലാവ് പാലത്തിന് താഴെ കക്കൂസ് മാലിന്യം തള്ളിയത്. ഇന്ന് (ജനുവരി 10) രാവിലെ ഇതുവഴി പോകുന്നവരുടെ ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. കനത്ത ദുർഗന്ധം വഹിച്ചതോടെ ഇതുവഴി എത്തിയവർ നോക്കുമ്പോഴാണ് പുഴയിലെ ജലനിരപ്പിനു മുകളിൽ വെള്ളനിറത്തിൽ നുരയും പതയും ഉയരുന്നത് കണ്ടത്. തുടർന്ന് ആരോഗ്യ വകുപ്പിലും പഞ്ചായത്തിലും പോലീസിലും വിവരമറിയിച്ചു. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ചെറുപുഴയിൽ കക്കൂസ് മാലിന്യം തള്ളിയതോടെ നൂറ് കണക്കിന് പേരുടെ കുടിവെള്ളമാണ് മുട്ടിയത്. പുഴയിൽ ആകെ വെള്ള നിറത്തിൽ നുരഞ്ഞു പൊന്തുന്ന പത രൂപത്തിലാണ് കാണുന്നത്. ഇത് രാസമാലിന്യം പോലുള്ള എന്തെങ്കിലും കലർത്തി പുഴയിലേക്ക് ഒഴുക്കിയതാണോ എന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ ഭാഗത്ത് വെള്ളം കെട്ടിനിർത്തുന്നതിന് വേണ്ടി വലിയ തടയണയും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വെള്ളത്തിൻ്റെ ഒഴുക്ക് നിലച്ച അവസ്ഥയിൽ ആയതോടെ കക്കൂസ് മാലിന്യം വെള്ളത്തിനു മുകളിൽ പരന്നു കിടക്കുകയാണ്. ഈ തടയണയിൽ നിന്നാണ് മാടാമ്പുഴ, ദേവസ്വം ചാൽ എന്നീ പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണത്തിനായി പദ്ധതികൾ പ്രവർത്തിക്കുന്നത്. ഇതിന് താഴെയും നിരവധി ജലവിതരണ പദ്ധതികൾ നിലനിൽക്കുന്നുണ്ട്. ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്ത് അധികൃതരും നിലവിൽ കുടിവെള്ള പദ്ധതി വഴിയുള്ള വെള്ളം ഉപയോഗിക്കരുതെന്ന് ഗുണഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെയും ഇതിനു സമാനമായ രീതിയിൽ കക്കൂസ് മാലിന്യം പുഴയിൽ തള്ളിയിരുന്നെങ്കിലും ഇത്ര വലിയ തോതിൽ കക്കൂസ് മാലിന്യം തള്ളുന്നത് ആദ്യമായാണ്. ഏറെ ജലക്ഷാമം നേരിടുന്ന പ്രദേശത്തെ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്ന വിധത്തിൽപുഴയിൽ കക്കൂസ് മാലിന്യം തള്ളിയതോടെ പ്രദേശവാസികളും കടുത്ത ആശങ്കയിലാണ്. എത്രയും പെട്ടെന്ന് കക്കൂസ് മാലിന്യം തള്ളിയവരെ കണ്ടെത്തി കടുത്ത നടപടികൾ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. അതോടൊപ്പം പുഴയിലെ വെള്ളത്തിൽ കലർന്ന കക്കൂസ് മാലിന്യം നീക്കം ചെയ്യാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ അറിയിച്ചു.</p>

Buy Now on CodeCanyon