<p>മലപ്പുറം: പുള്ളിപ്പാടം വില്ലേജിൽ വ്യാജ പട്ടയം 200 ഏക്കർ ഭൂമി കൈയ്യേറ്റമെന്ന് പരാതി. നിലമ്പൂർ താലൂക്കിലെ പുള്ളിപ്പാടം വില്ലേജിൽ കെ സി അനിയത്തി തമ്പുരാട്ടി എന്ന പേരിൽ ഏകദേശം 200 ഏക്കർ വ്യാജ ഭൂമി പട്ടയം സൃഷ്ച്ചടിച്ചതായും തുടർന്ന് സ്വകാര്യ വ്യക്തികൾക്ക് വിൽപ്പന നടത്തിയതായും ആരോപിച്ചു. ഗുരുതര ആരോപണം വിൽപ്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നും, ജില്ലാ കലക്‌ടർ രൂപീകരിച്ച ഇൻവെസ്‌റ്റിഗേഷൻ ടീം കൃത്യമായ നടപടികളിലേക്ക് നീങ്ങുന്നുവെന്നും പരാതിയിൽ പറയുന്നു.</p><p>ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി റവന്യൂ വകുപ്പ് മന്ത്രി ജില്ലാ കലക്‌ടർ ഡിഎഫ്ഒ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാർ വ്യക്തമാക്കുന്നു. ആരോപണ വിധേയനായ പുള്ളിപ്പാടം വില്ലേജ് ഓഫിസറും ഒരു സർവേറും കൂടാതെ നിലമ്പൂരിലെ രണ്ട് രാഷ്ട്രീയ പ്രമുഖരും ചേർന്ന് ഏകദേശം 60 ഏക്കർ ഭൂമി കൈവശം വച്ചുവരുന്നതായും പരാതിയിൽ ആരോപിക്കുന്നു.</p><p>പരാതി നൽകിയതിൻ്റെ പേരിൽ വധഭീഷണിയുണ്ടായെന്നും ഒരാഴ്‌ചയ്ക്കകം കൊല്ലുമെന്ന ഭീഷണി ലഭിച്ചിട്ടുണ്ടെന്നും മിത്ര ജ്യോതി ട്രൈബൽ ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ചെയർമാൻ അജു കോലോത്ത് പറഞ്ഞു. സംഭവത്തിൽ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നതാണ് ആവശ്യം.</p>
