ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുമ്പോൾ ഗൾഫ് കറൻസികളുടെ വിനിമയ നിരക്ക് സർവകാല റെക്കോർഡിലേക്ക് കുതിക്കുന്നു. യു.എ.ഇ ദിർഹവുമായുള്ള വിനിമയ നിരക്ക് ആദ്യമായി 24 രൂപ 80 പൈസ പിന്നിട്ടു. റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ അടുത്തദിവസം ദിർഹം 25 രൂപ കടന്നേക്കുമെന്നാണ് സൂചന.
